Friday, July 5, 2013

ചതിക്കുഴി



ഞാൻ പറന്നു നടക്കുകയായിരുന്നു...

ഇടക്കെപ്പോഴോ ഞാൻ 

നിശാഗന്ധിയുടെ മാദകഗന്ധത്തിൽ 
മതിമറന്നുപോയി..

ലക്ഷ്യമില്ലാതിരുന്ന എന്റെ യാത്രക്ക്,

ഞാനറിയാതെ 
ഒരു ദിശ കൈവന്നു..

പിന്നെ എന്റെ മോഹകഞജുകങ്ങളുമായി

പാൽനിലാവു കോരിയൊഴിച്ച ചൈതന്യവുമായി
ഞാൻ പ്രയാണം തുടർന്നു...

"ഇവിടേക്ക്..ഇവിടേക്ക്.."    





അതെ..ആരോ എന്നെ നയിക്കുന്നു.
ഞാൻ കണ്ടു,
പാൽനിലാവിൽ മറ്റൊരു ചന്ദ്രബിംബം. 

ഞാനറിയാതെ, ഞാൻ തേടിയ,എന്നെ നയിച്ച 

നിശാഗന്ധി!!
വെളുപ്പിന്റെ വിശുദ്ധിയും കുലീനതയുമായി,
എനിയ്ക്കായി വിരിഞ്ഞ നിശാഗന്ധി!!!

ഒരു ഞൊടിയിടയിൽ സംഭവിക്കാവുന്ന

മധുരസ്പർശത്തിന്റെ നിർവൃതിയിൽ 
ഞാൻ കുതിച്ചപ്പോഴായിരുന്നു,

വിധിയുടെ ചാരൻ തീർത്ത അദൃശ്യമായ വലക്കണ്ണികൾ

എന്നെ വരിഞ്ഞ്,
എന്റെ സ്വപ്നങ്ങളെ അറുത്തുമാറ്റി,
എന്റെ ജീവനെടുക്കാനായെത്തിയത്


ഞാൻ

നിശാശലഭം,
ഒരിക്കൽക്കൂടി എന്റെ നഷ്ടസ്വപ്നത്തിലേക്ക്
കണ്ണയച്ചു..

അവൾ മറ്റൊരു കാമുകനെത്തേടുകയായിരുന്നു.