Thursday, June 7, 2012


എന്റെ കവിത
ദാത്തമാം രാത്രി
എന്റെ കവിതയ്ക്കായി ഞാൻ എന്റെ ജീവിതത്തോട്   ചോദിച്ചു
തരൂ, എനിക്കനുഭവങ്ങൾ, അനുഭൂതികൾ...


പൊട്ടിയുടഞ്ഞ    ഗ്ലാസ്   ചില്ലുകളെ മാത്രമെ പെറുക്കിയെടുക്കാനാകൂ..
പൊട്ടിയുടഞ്ഞ    ജീവിതം ചവറുകൂനയിലെ ചീഞ്ഞ    ജഡത്തേക്കാൾ
വികൃതമാണു കുഞ്ഞേ...
തിങ്കൾ എനിക്കു മുന്നറിയിപ്പു തന്നു...




ഞാനും എന്റെ ജീവിതവും എന്റെ കവിതയ്ക്കായർപ്പിക്കാനുള്ള
ബലിമൃഗങ്ങളായിരുന്നു...
വികാരങ്ങൾ എനിക്കു വഴിമാറിത്തന്നു...പക്ഷെ,..
ബന്ധങ്ങൾ ഞങ്ങൾക്കു വല വിരിച്ചു... 


ആ   വലയിൽക്കുരുങ്ങി ഞാൻ പിടഞ്ഞപ്പോൾ 
അപ്രതീക്ഷിതമായി
എന്നെയാശ്വസിപ്പിക്കാൻ എന്റെ കൂടെ 
എന്റെ നിഴലിൽ മറഞ്ഞ്   
ഒരാളുണ്ടായിരുന്നു...
അതെ, എന്റെ കവിത....
 

1 comment:

  1. കവിത എന്നും കൂടെയുണ്ടാവട്ടെ :)

    ReplyDelete